മാനന്തവാടി: സംസ്ഥാന-ജില്ലാതലത്തില്‍ പ്രവര്‍ത്തനമികവില്‍ ശ്രദ്ധിക്കപ്പെട്ട തേറ്റമല ഗവ. യു.പി.യോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പി.ടി.എ. കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഈ വര്‍ഷം രണ്ട് ഡിവിഷനുകള്‍കൂടി തുടങ്ങുന്ന വിദ്യാലയത്തില്‍ കെട്ടിടത്തിന്റെ അഭാവം വികസനത്തിന് തടസ്സമാവുകയാണ്. ബി.ആര്.ജി.എഫ്. ഫണ്ടില്‍നിന്ന് 14.50 ലക്ഷവും എസ്.എസ്.എ. ഫണ്ടില്‍ നിന്ന് 3.10 ലക്ഷവും അനുവദിച്ചെങ്കിലും വഴിസൗകര്യമില്ലെന്ന കാര്യം പറഞ്ഞ് വികസനം തടസ്സപ്പെടുകയായിരുന്നു. ഗ്രാമസഭയും വികസന സെമിനാറും വിദ്യാലയത്തിലേക്ക് സൗകര്യപ്രദമായ റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡി.പി.സി.യില്‍ ഇതിന് അംഗീകാരം ലഭിച്ചില്ല. അനുവദിക്കപ്പെട്ട ഫണ്ടുകള്‍ അതോടെനഷ്ടപ്പെടുകയായിരുന്നു. എത്രയും പെട്ടെന്ന് കെട്ടിട നിര്‍മാണം തുടങ്ങുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വി.കെ. ബിജു അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകന് കെ.സത്യന്, പി.കെ. സുരേഷ്, ജെയ്സണ്‍ കെ. ദേവസ്യ, ബി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആര്. രവീന്ദ്രന് (പ്രസി), പി.എ. മജീദ് (വൈ. പ്രസി), ഫാത്തിമ മുഹമ്മദ് (എം.പി.ടി.എ. പ്രസി), എല്‍സി വട്ടുകുളം (വൈ.പ്രസി).

ബ്ലോഗ് കണ്ടു.നന്നായിട്ടുണ്ട്. സൈബര്‍ജാലകത്തില്‍ ബ്ലോഗിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ബ്ലോഗ് കാണാന്‍ അവസരം കിട്ടും.വാര്‍ത്തകള്‍ കൂടുതല്‍ പേരില്‍ എത്തും....എസ് കെ ജയദേവന്, ഡയറ്റ് വയനാട്.
മറുപടിഇല്ലാതാക്കൂ