തേറ്റമല:ഡയറ്റ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ദ്വിദിനസഹവാസ ക്യാമ്പ് തേറ്റമല ഗവ യു.പി.സ്കൂളില്‍ സമാപിച്ചു.ഡയറ്റിലെ അധ്യാപക വിദ്യാര്‍ഥികളും മുഴുവന്‍ അധ്യാപകരും തേറ്റമല സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കാണാനും നവീനാശയങ്ങള്‍ രൂപീകരിച്ച് സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളെ സഹായിക്കാനും മെച്ചപ്പെടുത്താനും ഉപകരിക്കുന്ന തരത്തിലാണ് ക്യാമ്പ് വിഭാവനം ചെയ്തത്.രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്ത ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു നവ്യാനുഭവമായിരുന്നു.ഡയറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ക്യാമ്പ് നടത്തുന്നത്.മെച്ചപ്പെട്ട വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടു പഠിക്കുവാന്‍ ഒരു അവസരം ഒരുക്കുകയും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഡയറ്റ് അധ്യാപകര്‍ വിലയിരുത്തുകയും SRGയോഗത്തില്‍ അവതരിപ്പിച്ച് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും അവസരമൊരുക്കിയ ഡയറ്റിന്റെ നടപടിയെ നിറഞ്ഞ മനസ്സോടുകൂടിയാണ് പി.ടി.എയും സ്കൂളും സ്വീകരിച്ചത്.നാലാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കായി തിയ്യറ്റര്‍ രീതിയില്‍ ആവിഷ്കരിച്ച് ടി.ടി.സി.വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ ക്യാമ്പും വ്യത്യസ്ഥാനുഭവമായി ഡയറ്റിലെ സീനിയര്‍ ലെക്ചറര്‍ മാരായ ശിവപ്രസാദ് ,ഇന്ദിര ,മോളി ,സുരേഷ് ജയദേവന്‍ കാവുമ്പായി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.സമാപന യോഗത്തില്‍
ഡയറ്റ് ലെക്ചറര്‍ മാരായ ശിവപ്രസാദ് ,ടി.കെ.അബ്ബാസലി ,പ്രധാനാധ്യാപകന്‍ കെ.സത്യന്‍,പി.കെ.സുരേഷ് (സ്റ്റാഫ് സെക്രട്ടറി),ജയ്സണ്‍.കെ.ദേവസ്യ എന്നിവര്‍ സംസാരിച്ചു.
 |
| ആക്ടി വിക്ടിയില് നിന്ന് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ