GUPS THETTAMALA

GUPS  THETTAMALA

2011 ജൂലൈ 26, ചൊവ്വാഴ്ച

ചാന്ദ്ര ദിനം 2011

  ഡയറി പ്രകാശനം .ശ്രീ.ശിവപ്രസാദ് സര് സുരേഷ് (സീനിയര് ലെക്ചേര്സ് ഡയറ്റ് വയനാട്) സാറിനു കൈമാറുന്നു.































2011 ജൂലൈ 25, തിങ്കളാഴ്‌ച

ടി.ടി.സി. സഹവാസ ക്യാമ്പ് സമാപിച്ചു

തേറ്റമല:ഡയറ്റ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ദ്വിദിനസഹവാസ ക്യാമ്പ് തേറ്റമല ഗവ യു.പി.സ്കൂളില്‍ സമാപിച്ചു.ഡയറ്റിലെ അധ്യാപക വിദ്യാര്‍ഥികളും മുഴുവന്‍ അധ്യാപകരും തേറ്റമല സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കാണാനും നവീനാശയങ്ങള്‍ രൂപീകരിച്ച് സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളെ സഹായിക്കാനും മെച്ചപ്പെടുത്താനും ഉപകരിക്കുന്ന തരത്തിലാണ് ക്യാമ്പ് വിഭാവനം ചെയ്തത്.രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്ത ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു നവ്യാനുഭവമായിരുന്നു.ഡയറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ക്യാമ്പ് നടത്തുന്നത്.മെച്ചപ്പെട്ട വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടു പഠിക്കുവാന്‍ ഒരു അവസരം ഒരുക്കുകയും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഡയറ്റ് അധ്യാപകര്‍ വിലയിരുത്തുകയും SRGയോഗത്തില്‍ അവതരിപ്പിച്ച് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും അവസരമൊരുക്കിയ ഡയറ്റിന്റെ നടപടിയെ നിറഞ്ഞ മനസ്സോടുകൂടിയാണ് പി.ടി.എയും സ്കൂളും സ്വീകരിച്ചത്.നാലാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കായി  തിയ്യറ്റര്‍ രീതിയില്‍ ആവിഷ്കരിച്ച് ടി.ടി.സി.വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ ക്യാമ്പും വ്യത്യസ്ഥാനുഭവമായി ഡയറ്റിലെ സീനിയര്‍ ലെക്ചറര്‍ മാരായ     ശിവപ്രസാദ് ,ഇന്ദിര     ,മോളി     ,സുരേഷ്  ജയദേവന്‍ കാവുമ്പായി  എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.സമാപന യോഗത്തില്‍ ഡയറ്റ് ലെക്ചറര്‍ മാരായ ശിവപ്രസാദ് ,ടി.കെ.അബ്ബാസലി ,പ്രധാനാധ്യാപകന്‍ കെ.സത്യന്‍,പി.കെ.സുരേഷ്  (സ്റ്റാഫ് സെക്രട്ടറി),ജയ്സണ്‍.കെ.ദേവസ്യ എന്നിവര്‍ സംസാരിച്ചു.
ആക്ടി വിക്ടിയില് നിന്ന്

2011 ജൂലൈ 21, വ്യാഴാഴ്‌ച

തേറ്റമല ഗവ. യു.പി. കെട്ടിടനിര്‍മാണം: അവഗണന അവസാനിപ്പിക്കണം

മാനന്തവാടി: സംസ്ഥാന-ജില്ലാതലത്തില്‍ പ്രവര്‍ത്തനമികവില്‍ ശ്രദ്ധിക്കപ്പെട്ട തേറ്റമല ഗവ. യു.പി.യോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പി.ടി.എ. കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

ഈ വര്‍ഷം രണ്ട് ഡിവിഷനുകള്‍കൂടി തുടങ്ങുന്ന വിദ്യാലയത്തില്‍ കെട്ടിടത്തിന്റെ അഭാവം വികസനത്തിന് തടസ്സമാവുകയാണ്. ബി.ആര്‍.ജി.എഫ്. ഫണ്ടില്‍നിന്ന് 14.50 ലക്ഷവും എസ്.എസ്.എ. ഫണ്ടില്‍ നിന്ന് 3.10 ലക്ഷവും അനുവദിച്ചെങ്കിലും വഴിസൗകര്യമില്ലെന്ന കാര്യം പറഞ്ഞ് വികസനം തടസ്സപ്പെടുകയായിരുന്നു. ഗ്രാമസഭയും വികസന സെമിനാറും വിദ്യാലയത്തിലേക്ക് സൗകര്യപ്രദമായ റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡി.പി.സി.യില്‍ ഇതിന് അംഗീകാരം ലഭിച്ചില്ല. അനുവദിക്കപ്പെട്ട ഫണ്ടുകള്‍ അതോടെനഷ്ടപ്പെടുകയായിരുന്നു. എത്രയും പെട്ടെന്ന് കെട്ടിട നിര്‍മാണം തുടങ്ങുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വി.കെ. ബിജു അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകന്‍ കെ.സത്യന്‍, പി.കെ. സുരേഷ്, ജെയ്‌സണ്‍ കെ. ദേവസ്യ, ബി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആര്‍. രവീന്ദ്രന്‍ (പ്രസി), പി.എ. മജീദ് (വൈ. പ്രസി), ഫാത്തിമ മുഹമ്മദ് (എം.പി.ടി.എ. പ്രസി), എല്‍സി വട്ടുകുളം (വൈ.പ്രസി).

2011 ജൂലൈ 7, വ്യാഴാഴ്‌ച

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2011-12 വര്ഷത്തെ പ്രവര്ത്തനോദ്ഘാടനം ശ്രീ.ജി.എന്.ബാബുരാജ് (ടി.ടി.ഐ.പനമരം)നിര്വ്വഹിച്ചു.