GUPS THETTAMALA

GUPS  THETTAMALA

2011 ജനുവരി 8, ശനിയാഴ്‌ച

മുന്നോട്ട്

1955 ല് ഏകാധ്യാപക വിദ്യാലയമായി തുടക്കം .1980 ല് യുപി സ്കൂളായി .പിന്നോക്ക തോട്ടം മേഖലയില് പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തില്‍ തൊണ്ടര്നാട് പഞചായത്തിലെ 7,8,9 വാര്‍ഡുകളിലേയും വെള്ളമുണ്ട എടവക പഞ്ചായത്തുകളിലെയും കുട്ടികള്‍ വിദ്യതേടി എത്തുന്നു.രക്ഷിതാക്കളില്‍ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളും കര്‍ഷകതൊഴിലാളികളും ആണ്.ചെങ്കുത്തായ 1.5 ഏക്കര് സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും കളിസ്ഥലമൊഴികെയുള്ള ഭൗതിക സൗകര്യങ്ങള്‍ എല്ലാം ഒരുക്കുന്നതില് പി.ടി.എയുടേയും പഞ്ചായത്ത്    എസ് എസ് എ തുടങ്ങിയ ഏജന്‍സികളുടെ യും ശ്രമം  വിജയിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലാബ്,സ്മാര്ട്ട് ക്ലാസ്സ് റൂം.കുഞ്ഞുണ്ണി മാസ്റ്റര്‍ സ്മാരക വായനശാല,ആധുനികസൗകര്യങ്ങളോടു കൂടിയ അടുക്കള,ആവശ്യത്തിനു കക്കൂസുകളും മൂത്രപ്പുരകളും,ക്ലാസ്സ് റൂമുകളും കക്കൂസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.എല്ലായിപ്പോഴും ജല ലഭ്യത ഉറപ്പാക്കാന് 3 കിണറുകളിലെ വെള്ളം ശേഖരിക്കാനുള്ള സൗകര്യം.ഹരിതാഭമായ പരിസരം, ശിശു സൗഹൃദ ക്ലാസ്സുുകള് എന്നിവ എടുത്തു പറയാവുന്നവയാണ്.Learning by Doing എന്നതാണ് സ്കൂളിന്റെ മുദ്രാവാക്യം ഇതിനെ അന്വര്ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്കുള്ള അംഗീകാരമായി ഒട്ടേറെ പുരസ്കാരങ്ങളും സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്.